കാഞ്ഞങ്ങാട് (www.evisionnews.in): റെയില്‍വെ ട്രാക്കിന് സമീപം അജ്ഞാതന്‍ വണ്ടിതട്ടി മരിച്ച നിലയില്‍. ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെ കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിന് സമീപമുള്ള റെയില്‍വെ ട്രാക്കിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. മംഗലാപുരം-കണ്ണൂര്‍ എക്‌സ്പ്രസില്‍ നിന്നും തെറിച്ചു വീണതാണെന്ന് സംശയിക്കുന്നു. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്നയാളുടേതാണ് മൃതദേഹം. ലുങ്കിയും ഷര്‍ട്ടുമാണ് വേഷം. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും തിങ്കളാഴ്ച തൃശൂരില്‍ നിന്നും മംഗലാപുരത്തേക്ക് യാത്ര ചെയ്തതിന്റെ ട്രെയിന്‍ ടിക്കറ്റ് കണ്ടെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
keywords:kasaragos-kanhangad-unknown-deadbody-at-railway-track
Post a Comment
0 Comments