Type Here to Get Search Results !

Bottom Ad

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച ഐഐടി വിദ്യാര്‍ഥികള്‍ പിടിയില്‍


ഗുവാഹാട്ടി: (www.evisionnews.in) മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഗുവാഹാട്ടി ഐഐടിയിലെ രണ്ട് വിദ്യാര്‍ഥികള്‍ പോലീസ് പിടിയിലായി. ഐഐടി ബോയ്‌സ് ഹോസ്റ്റലില്‍ 

വെച്ച് ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. പെണ്‍കുട്ടികള്‍ക്ക് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പീഡനത്തിനിരയാക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഐഐടിയിലെ രണ്ട് ബി.ടെക് വിദ്യാര്‍ഥികള്‍ക്കെതിരായി പെണ്‍കുട്ടികള്‍ നോര്‍ത്ത് ഗുവാഹാട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവിടെത്തന്നെയുള്ള മറ്റൊരു സ്ഥാപനത്തിലെ വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. ഐഐടിയില്‍ നടന്ന ഒരു സാസ്‌കാരിക പരിപാടി കാണുന്നതിന് എത്തിയതായിരുന്നു പെണ്‍കുട്ടികള്‍. മുന്‍പേ പരിചയമുണ്ടായിരുന്ന ആണ്‍കുട്ടികള്‍ ഇവര്‍ക്ക് രാത്രി താമസസൗകര്യം വാഗ്ദാനം ചെയ്യുകയും ഹോസ്റ്റലിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. ഹോസ്റ്റലില്‍ വെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കി. അബോധാവസ്ഥയിലായ ശേഷം ഇവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ഐഐടിയിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് അബോധാവസ്ഥയിലായ പെണ്‍കുട്ടികളെ ഐഐടി കാമ്പസില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ഐഐടി വക്താവ് പറഞ്ഞു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad