കാസര്‍കോട് (www.evisionnews.in): വീട്ടിലെ അടുക്കളയില്‍ കണക്ഷന്‍ കൊടുക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. തളങ്കരയിലെ അബ്ദുര്‍ റസാഖിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
അബ്ദുല്‍ റസാക്കിന്റെ ഭാര്യയും മക്കളും മറ്റുകുടുംബാംഗങ്ങളുമാണ് തല്‍സമയം വീട്ടിലുണ്ടായിരുന്നത്. പുതുതായി വാങ്ങിയ പാചകവാതക സിലിണ്ടര്‍ അടുക്കളയില്‍ കണക്ഷന്‍ കൊടുക്കുന്നതിനിടെ ചോര്‍ച്ചയുണ്ടാവുകയും പൊടുന്നനെ തീപിടിക്കുകയുമായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍ തന്നെ വിവരം കാസര്‍കോട് ഫയര്‍ഫോഴ്‌സിനെ അറിയിച്ചു.
അഗ്‌നിശമനസേനയെത്തി തീകെടുത്തിയതോടെയാണ് വീട്ടുകാര്‍ക്ക് ശ്വാസം നേരെ വീണത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നുവെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു.
Post a Comment
0 Comments