ചെറുവത്തൂര്‍ (www.evisionnews.in): മത്സ്യബന്ധത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പൂക്കയം ബീംബുങ്കാലിലെ ടി.ജെ ജയപ്രസാദാ (47)ണ് മരിച്ചത്. പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഉടന്‍ തന്നെ നാട്ടുകാര്‍ ജയപ്രസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment
0 Comments