ചട്ടഞ്ചാല്‍ (www.evisionnews.in): ചട്ടഞ്ചാല്‍ ടൗണില്‍ പെട്ടിക്കട നടത്തുകയായിരുന്ന കുന്നാര ഹൗസിലെ കുഞ്ഞഹമ്മദ് (89) കാറിടിച്ച് മരിച്ചു. ഞായറാഴ്ച രാത്രി 8.30 മണിയോടെ ചട്ടഞ്ചാല്‍ ടൗണിലാണ് സംഭവം. പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞ് റോഡ് മുറിച്ചുകടക്കുമ്പോള്‍ കാസര്‍കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന റിട്ട്‌സ് കാര്‍ ഇടിക്കുകയായിരുന്നു. പരേതയായ റുഖിയയാണ് ഭാര്യ. മക്കള്‍: അഷ്‌റഫ്, മുജീബ്, മുത്തലിബ്, പരേതനായ ഷരീഫ്, സൗദ, മൈമൂന, ഫരീദ, മരുമക്കള്‍ അഹമ്മദ്, നാസര്‍, അസീസ്, ഖൈറുന്നിസ ഉദുമ, നസീമ, ഖൈറുന്നിസ കാഞ്ഞങ്ങാട്. സഹോദരങ്ങള്‍: അബൂബക്കര്‍, മറിയം.
Post a Comment
0 Comments