ന്യൂഡല്‍ഹി (www.evisionnews.in): രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊന്നുതള്ളിയ ഗോഡ്സേയൊടൊപ്പമുണ്ടായിരുന്ന മൂന്നു പേരെവിടെ എന്ന ഡല്‍ഹി പോലീസിനെ കുഴക്കുന്ന ചോദ്യം ഉന്നയിച്ച് ഗവേഷകന്‍ ഹേമന്ത് ദേശ്പാണ്ഡേ. കൊലപാതകത്തിന് ശേഷം മുങ്ങിയ ആ മൂന്നുപേരുടെയും വിവരങ്ങള്‍ ഡല്‍ഹിയിലെ നാഷണല്‍ ആര്‍ക്കൈവ്സിലില്ലെന്ന് ചൂണ്ടിക്കാട്ടി ഹേമന്ത് ദേശ്പാണ്ഡേ വിവരാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍ നടപടിയെടുത്തു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകസംഘത്തിലുണ്ടായിരുന്ന മൂന്നുപേരെ പിടികൂടാതെ പോയതെന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ഡല്‍ഹി പോലീസിനോട് ചോദിച്ചുകഴിഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ മറുപടി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഗാന്ധിജി വധക്കേസില്‍ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം, നാഥുറാം ഗോഡ്സെയെ തൂക്കിക്കൊല്ലാനുള്ള ഉത്തരവ്, മറ്റു രണ്ടുപ്രതികളെ അപ്പീലിന്റെ പുറത്ത് വിട്ടയച്ചതിന്റെ വിശദാംശങ്ങള്‍ എന്നീ വിവരങ്ങള്‍ ആര്‍ക്കെവ്സിലില്ലെന്നും ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും ഹേമന്ത് ദേശ്പാണ്ഡേ കമ്മീഷനെ അറിയിച്ചിരുന്നു.
Post a Comment
0 Comments