കാസർകോട്:(www.evisionnews.in) മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, നിയോജക മണ്ഡലം ഭാരവാഹികൾ, മുനിസിപ്പൽ - പഞ്ചായത്ത് പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള " ലീഡേർസ് സമ്മിറ്റ് 2017 മാർച്ച് ഒന്നിന് രാവിലെ പത്ത് മണിക്ക് ചട്ടഞ്ചാൽ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കാൻ മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.പ്രസിഡന്റ് അഷ്റഫ് എടനീർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.ഡി കബീർ സ്വാഗതം പറഞ്ഞു.മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മൻസൂർ മല്ലത്തിന്റെ പിതാവ് മൂസ,എസ്.എഫ്.ഐ ജില്ലാ നേതാവ് അഫ്സൽ ചെന്നിക്കര എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.ജില്ലയിലെ രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് യോഗം അഭ്യർത്ഥിച്ചു.യൂസുഫ് ഉളുവാർ, നാസർ ചായിന്റടി, ഹാരിസ് പട്ട്ള, ടി.എസ് നജീബ്, മൻസൂർ മല്ലത്ത് ,എം.എ നജീബ്, സെഡ്.എ കയ്യാർ, അസീസ് കളത്തൂർ, നൗഷാദ് കൊത്തിക്കാൽ, നിഷാം പട്ടേൽ, ശംസുദ്ധീൻ കൊളവയൽ, എം.സി ശിഹാബ് മാസ്റ്റർ, സിദ്ധീഖ് സന്തോഷ് നഗർ, റഊഫ് ബാവിക്കര ,സയീദ് വലിയപറമ്പ് ,റഊഫ് ഉദുമ സംബന്ധിച്ചു.
keywords-muslim youth legue-leades summit
keywords-muslim youth legue-leades summit
Post a Comment
0 Comments