മംഗളൂരു:(www.evisionnews.in) എച്ച് 1 എന്‍ 1 പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്ന ബാങ്ക് മാനേജര്‍ മരിച്ചു. മുള്‍കി ഭാരത് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജര്‍ ലക്ഷ്മിനാരായണ സാലിയന്‍ (43) ആണ് മരിച്ചത്. 10 ദിവസം മുമ്പാണ് പനി ബാധിച്ചത്. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഹെജമാടി സ്വദേശിയായ സാലിയന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ജനുവരി മാസത്തില്‍ തന്നെ ഉഡുപ്പി ജില്ലയില്‍ നാലോളം പേര്‍ക്കാണ് എച്ച് 1 എന്‍ 1 പനി ബാധിച്ചത്. ഇതില്‍ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങി.സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ശക്തമായ നിരീക്ഷണമാണ് നടത്തിവരുന്നത്.
keywords-mangalore-h1n1-deart-bank manger
Post a Comment
0 Comments