കോട്ടയം: (www.evisionnews.in) എസ്എഫ്‌ഐ സദാചാരവാദികളുടെ സംഘടനയല്ലെന്നും സദാചാരബോധവുമായി നില്‍ക്കുന്ന ആരെങ്കിലും സംഘടനയിലുണ്ടെങ്കില്‍ അവര്‍ പുറത്തുപോകണമെന്നും അല്ലെങ്കില്‍ പുറത്താക്കുമെന്നും എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു. ഫെയ്‌സ്ബുക് പോസ്റ്റിലാണ് സാനു നിലപാട് വ്യക്തമാക്കിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ യുവാവിനും വിദ്യാര്‍ഥിനികള്‍ക്കും മര്‍ദനമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സാനുവിന്റെ ഫേസ്ബുക് കുറിപ്പ്.
സ്വന്തം കോളജിലെത്തി ഷൈന്‍ ചെയ്യുന്നവരെ അടിച്ചോടിക്കുന്ന വീരനായകന്മാരുടെ കഥ സിനിമകളിലുണ്ടെങ്കിലും അത് എസ്എഫ്‌ഐയുടെ നയമല്ല. അതൊരു പൊതുബോധമാണ്. സമൂഹത്തിന്റെ നാനാ തുറകളെ പ്രതിനിധാനം ചെയ്യുന്ന ബഹുജനവിദ്യാര്‍ഥിപ്രസ്ഥാനമെന്ന നിലയില്‍ എസ്എഫ്‌ഐയിലും അത്തരം ആളുകള്‍ ഉണ്ടാവാം. അവരെയും രാഷ്ട്രീയ ശരിയുടെ പാതയിലെത്തിച്ച് പൊതുബോധത്തിന്റെ ജീര്‍ണതകളില്‍നിന്ന് മാറ്റിനിര്‍ത്തുക എന്ന ഉത്തരവാദിത്തമാണ് എസ്എഫ്‌ഐ ചെയ്യുന്നതെന്നും കുറിപ്പില്‍ പറയുന്നു.
തെറ്റുകളെ ന്യായീകരിച്ചു മുന്നോട്ടു പോകുക എന്നതല്ല, തെറ്റുതിരുത്താനാവശ്യമായ നിലപാടു സ്വീകരിക്കുക എന്നതാണ് എസ്എഫ്‌ഐയുടെ സമീപനം. ആ സമീപനം തന്നെയാവും യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തിലും ഉണ്ടാകുക. സംഭവം എസ്എഫ്‌ഐ പരിശോധിക്കുമെന്നും എസ്എഫ്‌ഐയില്‍ അംഗമായ ആരുടെയെങ്കിലും ഭാഗത്താണു തെറ്റെങ്കില്‍ നടപടിയെടുക്കുമെന്നും സാനു പറയുന്നു.
Post a Comment
0 Comments