ആദൂര്‍:(www.evisionnews.in) ഹിന്ദു ഐക്യവേദി നേതാവ് വാമന ആചാരിയുടെ ജ്വല്ലറി ആക്രമിക്കുകയും കാര്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പൊവ്വല്‍ സ്വദേശി ചെമ്മു എന്ന സല്‍മാന്‍ ഹാരിസി(27) നെയാണ് ആദൂര്‍ എസ്.ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ബോവിക്കാനത്ത് എന്‍ഡോസള്‍ഫാന്‍ കേസില്‍ അനുകൂല വിധിയുണ്ടായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡി വൈ എഫ് ഐ നടത്തിയ പ്രകടനത്തിനിടെ സംഘർഷം ഉണ്ടായ സംഘർഷത്തിലാണ് വാമന ആചാരിയുടെ ജ്വല്ലറി ആക്രമിക്കുകയും കാര്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തത്.
keywords-bovikkanam clash-arested one person-burn car-hindu ikyavedhi
Post a Comment
0 Comments