Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡി സോണ്‍ ക്രിക്കറ്റ്: സീതാംഗോളി മാലിക്ദീനാര്‍ ചാമ്പ്യന്മാര്‍


കാസര്‍കോട്:(www.evisionnews.in) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡി സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സീതാംഗോളി മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് ചാമ്പ്യന്മാരായി. കാസര്‍കോട് ഗവ.കോളേജ് ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പെരിയ അംബേദ്കര്‍ കോളേജിനെയാണ് പരാജയപ്പെടുത്തിയത്. അഞ്ചു വിക്കറ്റിനാണ് ജയം. സെമി ഫൈനലില്‍ എം.ഐ.സി കോളേജ് ചട്ടഞ്ചാലിനെ പരാജയപ്പെടുത്തിയാണ് മാലിക്ദീനാര്‍ കോളേജ് ഫൈനലില്‍ പ്രവേശിച്ചത്. അബ്ദുസ്സലാം (ക്യാപ്റ്റന്‍), റഷ്ഫല്‍, ഇഹ്തിഷാം, ആഷിഖ്, മഷ്ഹൂദ്, ഖാദര്‍, ഷിയാസ്, ബാദുഷ, അല്‍ഷാദ്, താജുദ്ദീന്‍, ഷാനിഫ്, മുഹമ്മദ് ഷീത്, സിറാജുദ്ദീന്‍, അജ്മല്‍ കെ.എം, തൗഫീര്‍, നദീം സിനാന്‍ എന്നിവരാണ് ടീം അംഗങ്ങള്‍. കോളേജ് മാനേജര്‍ ഷഹബാസ് ഹുസൈന്‍, പ്രിന്‍സിപ്പാള്‍ ഉദയ കുമാര്‍ ബി, അധ്യാപകരായ ശ്രീരാജ്, സുരേഷ് എന്നിവര്‍ കോളേജ് ടീമിനെ അഭിനന്ദിച്ചു.



keywords-kannur university-d sone cricket-seethamgoli malik deenar college-winner

Post a Comment

0 Comments

Top Post Ad

Below Post Ad