കുമ്പള (www.evisionnews.in): സ്വര്‍ണ്ണ വ്യാപാരിയെ വിളിച്ചുകൊണ്ടുപോയി തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുവാന്‍ ദുര്‍മന്ത്രവാദം നടത്തിയ മന്ത്രവാദിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണ്ണാടക, മടിക്കേരി, അറയ്ക്കല്‍, ബുടുവിലെ രംഗണ്ണ (42)യെയാണ് പോലീസ് പിടികൂടിയത്.
കേസിലെ മുഖ്യപ്രതി മഞ്ചേശ്വരം, കറുവപ്പാടിയിലെ അബ്ദുല്‍ സലാം നല്‍കിയ മൊഴിയനുസരിച്ചാണ് മന്ത്രവാദിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം മടിക്കേരിയിലെത്തിയ അബ്ദുല്‍ സലാം തന്നെ പിടിക്കാതിരിക്കുന്നതിന് ദുര്‍മന്ത്രവാദം നടത്തുകയും 52,000 രൂപ പ്രതിഫലം നല്‍കുകയും ചെയ്തുവെന്നാണ് പോലീസ് കസ്റ്റഡിയിലുള്ള അബ്ദുല്‍ സലാം മൊഴി നല്‍കിയത്. കൊല്ലപ്പെട്ട മുഹമ്മദ് മന്‍സൂറിന്റെ മൊബൈല്‍ ഫോണും മന്ത്രവാദിക്കു നല്‍കിയിരുന്നതായും അബ്ദല്‍ സലാം മൊഴി നല്‍കി. ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു.
മടിക്കേരി സ്വദേശിയാണെങ്കിലും മിക്കവാറും മഞ്ചേശ്വരം, മംഗളൂരു, തലപ്പാടി ഭാഗങ്ങളിലാണ് മന്ത്രവാദി കഴിയാറുള്ളതെന്ന് പോലീസ് പറഞ്ഞു. ദുര്‍മന്ത്രവാദം നടത്തി സ്ത്രീകളില്‍ നിന്നടക്കം നിരവധി പേരില്‍ നിന്നും വന്‍ തുക തട്ടിയെടുത്ത മന്ത്രവാദിയുടെ ജീവിതം ആഡംബരത്തോടെയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം 25നാണ് വിദ്യാനഗര്‍, ചെട്ടുംകുഴിയില്‍ താമസക്കാരനായ തളങ്കരയിലെ മുഹമ്മദ് മന്‍സൂറി(42)നെ പൈവളിഗെ, ബായാറില്‍ കൊലപ്പെടുത്തിയത്.
Post a Comment
0 Comments