Type Here to Get Search Results !

Bottom Ad

ജയലളിതയുടെ മരണത്തില്‍ സംശയമുണ്ട്: പനീര്‍ ശെല്‍വം

ചെന്നൈ (www.evisionnews.in): തമിഴ്നാട് ഭരണം പിടിക്കാന്‍ ശശികലയും നിലനില്‍ത്താന്‍ പനീര്‍ ശെല്‍വവും നീക്കങ്ങള്‍ ശക്തമാക്കിയതോടെ ദേശീയ രാഷ്ട്രീയ ശ്രദ്ധ തമിഴ്നാട്ടിലേയ്ക്ക്. ജയലളിതയുടെ പിന്തുടര്‍ച്ചക്കാരിയായി മുഖ്യമന്ത്രിയാകാനുള്ള തോഴി ശശികലയുടെ തീരുമാനമാണ് രാഷ്ട്രീയ പൊട്ടിത്തെറിക്കു ഇടയാക്കിയത്. കാവല്‍ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വം ചൊവ്വാഴ്ച രാത്രി നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ സംസ്ഥാന ട്രഷററായ അദ്ദേഹത്തെ ശശികല പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. 130 എം.എല്‍.എമാര്‍ തന്റെ കൂടെ ഉണ്ടെന്നു അവകാശപ്പെട്ട ശശികല താന്‍ മുഖ്യമന്ത്രിയാകുമെന്നും ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കുമെന്നും അവകാശപ്പെട്ടു.

എന്നാല്‍ ഇന്നു രാവിലെ നടത്തിയ പത്ര സമ്മേളനത്തില്‍ പനീര്‍ശെല്‍വം തിരിച്ചത് തമിഴ് രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുയര്‍ത്തി. ജയലളിതയുടെ മരണത്തില്‍ തനിക്ക് സംശയം ഉണ്ടെന്നും മുഖ്യമന്ത്രിയായി താന്‍ തിരിച്ചെത്തിയാല്‍ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെ മരണകാരണത്തില്‍ സംശയം ഉണ്ട്. അതിനാല്‍ അന്വേഷണം വേണം. എനിക്കു പറയാനുള്ളത് തമിഴ്നാട്ടില്‍ പര്യടനം നടത്തി വെളിപ്പെടുത്തും-പനീര്‍ ശെല്‍വം പറഞ്ഞു. ഞാനിപ്പോഴും മുഖ്യമന്ത്രിയാണ്. അന്വേഷണം സര്‍ക്കാറിന്റെ കടമയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം തമിഴ്നാട് നിയമസഭ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളും സജീവമാണ്. എന്നാല്‍ ഇതിനുള്ള ശ്രമങ്ങള്‍ തടയാന്‍ അണ്ണാ ഡി.എം.കെ നേതാവും ലോക് സഭാ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈയും നീക്കം തുടങ്ങി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad