Type Here to Get Search Results !

Bottom Ad

കേഫ- കെ.എസ്.എല്‍ ലോഗോ പ്രകാശനം ചെയ്തു


ദുബൈ (www.evisonnews.in): പ്രവാസ ലോകത്തെ കീഴൂരുകാരുടെ കായിക കൂട്ടായ്മ സംഘടിപ്പിക്കുന്ന കെഫ- കെ.എസ്.എല്‍ 2017-ന്റെ ലോഗോ പ്രകാശനം ദുബൈ ഓറിയന്റല്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അല്‍ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ യുസഫ് അല്‍ഫലാഹ് ഫയാസ് കാപ്പിലിനു നല്‍കി നിര്‍വഹിച്ചു. 

മാര്‍ച്ച് രണ്ടിന് രാത്രി 11 മണിക്ക് അല്‍ബുസ്താന്‍ കോര്‍ണ്ണര്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന കെഫ- കെ.എസ്.എലില്‍ കീഴൂരിലെ പ്രഗത്ഭരായ എട്ടു ടീമുകള്‍ക്ക് വേണ്ടി നൂറോളം കായിക പ്രതിഭകള്‍ പങ്കെടുക്കും. അഷറഫ് കര്‍ള, കേഫാ ഭാരവാഹികളായ സമീര്‍ ജി കോം, അഷ്‌കര്‍ അലി കിഴൂര്‍, ഷബീര്‍ കീഴൂര്‍, അഹമ്മദ് മിഗ്ദാദ്, സിറാജുദ്ദീന്‍, അന്‍വര്‍ സാദത്ത് സംബന്ധിച്ചു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad