മേല്‍പറമ്പ് (www.evisionnews.in): രണ്ടുശതമാനം വോട്ടുണ്ടയിരുന്ന കാലത്ത് ഞങ്ങള്‍ പലരെയും അടിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. മുപ്പത് ശതമാനം വോട്ടുള്ള കാലത്ത് ഞങ്ങള്‍ക്ക് അതിന് മടിയില്ല എന്ന രീതിയില്‍ കലാപാഹ്വാന പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യണമെന്ന് യൂത്ത് ഉദുമ നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. സുരേന്ദ്രന്‍ കാസര്‍കോട് വന്നതിന് ശേഷമാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂടിയതും കൊലപാതകങ്ങള്‍ അധികരിച്ചതും. ഇതില്‍ സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
ജില്ല വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ല കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്റെ കൂപ്പണ്‍ നിരീക്ഷകന്‍ അസീസ് കളത്തൂര്‍ മണ്ഡലം കമ്മിറ്റിക്ക് കൈമാറി. അബ്ബാസ് കൊളച്ചപ്പ്, റഊഫ് ഉദുമ, നിസാര്‍ തങ്ങള്‍, അസ്ലം കീഴൂര്‍, അബൂബക്കര്‍ കണ്ടത്തില്‍, എം.ബി ഷാനവാസ്, ഖാദര്‍ ആലൂര്‍, ഹൈദറലി പടുപ്പ്, മുഹമ്മദ് കുഞ്ഞി പെരുമ്പള, ജാഫര്‍ കൊവ്വല്‍, കെ.എ യൂസഫ്, ഹനീഫ ബോവിക്കാനം, ദാവൂദ് പള്ളിപ്പുഴ, റാഷിദ് കല്ലിങ്കല്‍, മൊയ്തു തൈര, ഷരീഫ് മല്ലത്ത്, ഷഫീഖ് ആലൂര്‍, വസീം അക്രം പള്ളിക്കര സംബന്ധിച്ചു.
Post a Comment
0 Comments