കൊച്ചി (www.evisionnews.in): സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെടുത്താനുള്ള നടപടികളുടെ മുന്നോടിയായി 19 പോലീസ് ജില്ലകളില്‍ നിന്നായി ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് ഒരാഴ്ചക്കിടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 1006 പേരെ അറസ്റ്റ് ചെയ്തു. ഏഴുപേര്‍ക്കെതിരെ കാപ്പ ചുമത്തി. മൊത്തം 58 പേരെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ റേഞ്ച് ഐ.ജിമാരുടെ ശിപാര്‍ശയോടെ ജില്ല പോലീസ് മേധാവികള്‍ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. വരും ദിവസങ്ങളിലും ഗുണ്ടാ വിരുദ്ധ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമായി മുന്നോട്ട് കൊണ്ടുപോകാനും പട്ടികയിലുള്ളതും പുതിയതുമായ കേസില്‍ ഉള്‍പ്പെടുന്നവരെക്കൂടി അറസ്റ്റ് ചെയ്യാനും പോലീസ് രഹസ്യാന്വേഷണ വിഭാഗം മേധാവി റേഞ്ച് ഐ.ജിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
ഈമാസം 21ന് 2010 ഗുണ്ടകളെ പിടികൂടണമെന്നാവശ്യപ്പെട്ട് അവരുടെ പട്ടിക സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം റേഞ്ച് ഐ.ജിമാര്‍ക്കും എസ്.പിമാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും കൈമാറിയിരുന്നു. ഇതില്‍ നിന്നാണ് ഒരാഴ്ച കൊണ്ട് 1006 പേരെ അറസ്റ്റ് ചെയ്തതെന്ന് ഇന്റലിജന്‍സ് ഡി.ജി.പി അറിയിച്ചു. സി.ആര്‍.പി.സി 107-110-151-133 പ്രകാരമാണ് കൂടുതല്‍ പേരുടെയും അറസ്റ്റ്. ഗുണ്ടപട്ടികയില്‍ സംസ്ഥാനത്ത് മുന്നിലുള്ള ആലപ്പുഴയില്‍ നിന്നുതന്നെയാണ് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത് 336, തൊട്ടടുത്ത് തൃശൂര്‍ റൂറലും 268, എറണാകുളം റൂറലില്‍നിന്ന് 362 പേരെയും അറസ്റ്റ് ചെയ്തു. അനധികൃതമായി തോക്ക് സൂക്ഷിച്ച ഒരാളും ഗുണ്ടവേട്ടക്കിടെ പിടിയിലായി.
മറ്റ് ജില്ലകളില്‍നിന്ന് 50ല്‍ താഴെ വീതം പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ള പോലീസ് ജില്ലകളില്‍ വരും ദിവസങ്ങളില്‍ നടപടി ശക്തമാക്കും. 15 ദിവസത്തിനകം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശം. അതുപ്രകാരം ജില്ല പോലീസ് മേധാവികള്‍ നടപടി ശക്തമാക്കി. കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദനം, കഞ്ചാവ് വ്യാജമദ്യംമയക്കുമരുന്ന് ഇടപാടുകാര്‍, ബഌക് മെയിലിങ്, ബലാല്‍സംഗം, സ്ത്രീപീഡനം, ബ്‌ളേഡുകാര്‍ എന്നിങ്ങനെയുള്ളവരാണ് ഇപ്പോള്‍ പിടിക്കപ്പെട്ടിട്ടുള്ളവര്‍.
ഇതില്‍ നിന്ന് ഗുണ്ടാ പട്ടികയില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടികയും തയാറാക്കി വരുകയാണ്. അതിനിടെ പുതിയതായി കേസില്‍ ഉള്‍പ്പെട്ടവരെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും ഉണ്ട്. ഇപ്രകാരം നൂറിലധികം പേരും ഇതില്‍ ഉള്‍പ്പെടും. സ്ഥിരം കുറ്റവാളികളെയും ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയവരെയും പ്രത്യേകം നിരീക്ഷിക്കാനുള്ള സംവിധാനവും പോലീസ് ആവിഷ്‌കരിച്ചിട്ടുണ്ട്.
Post a Comment
0 Comments