അണങ്കൂര്‍ (www.evisionnews.in): കോപ്പ രിഫാഇയ്യ മദ്രസയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന അണങ്കൂര്‍ റൈഞ്ച് ഇസ്ലാമിക കലാമേളയില്‍ 279, പോയിന്റുകള്‍ നേടി തുരുത്തി മുഹമ്മദിയ്യ മദ്രസ ഓവറോള്‍ ചാമ്പ്യന്മാരായി. 214 പോയിന്റുകള്‍ നേടി ബദ്‌റുല്‍ ഹുദാ കൊല്ലമ്പാടി രണ്ടാം സ്ഥാനവും 196 പോയിന്റുകള്‍ നേടി മുഇസ്സുല്‍ ഇസ്ലാം പെരുമ്പള മൂന്നാം സ്ഥാനവും നേടി.
മുഅല്ലിം വിഭാഗത്തില്‍ 68 പോയിന്റുകള്‍ നേടി ബദ്‌റുല്‍ ഹുദാ കൊല്ലമ്പാടി ഒന്നാം സ്ഥാനവും 40 പോയിന്റുകള്‍ നേടി ഹയാത്തുല്‍ ഹുദാ ബെദിര രണ്ടാം സ്ഥാനവും 26 പോയിന്റുകള്‍ നേടി സിറാജുല്‍ ഉലൂം എരുതുംകടവ് മൂന്നാം സ്ഥാനവും നേടി. അബ്ദുസമദ് വാഫി എരുതുംകടവ് (മുഅല്ലിം), മുഹമ്മദ് പെരുമ്പള (കിഡ്‌സ്), കലന്തര്‍ അഷ്ഫാഖ് സയാന്‍ പി.ടി.എം സ്‌കൂള്‍ ബെദിര (സബ് ജൂനിയര്‍), തംജീദ് പെരുമ്പള (ജൂനിയര്‍), സഅദുദ്ദീന്‍ തുരുത്തി ( സീനിയര്‍), രിള് വാന്‍ പെരുമ്പള ( സൂപ്പര്‍ സീനിയര്‍) എന്നിവര്‍ കലാപ്രതിഭാ പട്ടം നേടി. തുടര്‍ച്ചയായ മൂന്നാം തവണയാണ് തുരുത്തി മുഹമ്മദിയ്യ മദ്‌റസ കിരീടം നേടുന്നത്. സമാപന സമ്മേളനത്തില്‍ സയ്യിദ് എന്‍.പി.എം ഫസല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
സമസ്ത കേന്ദ്ര മുശാവറ അംഗം യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. എസ്.കെ.ജെ.എം.സി.സി ജില്ലാ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഓവറോള്‍ ട്രോഫിയും സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് ഹാജി കോപ്പ മുഅല്ലിം ട്രോഫിയും സമസ്ത മുഫത്തിഷ് ശിഹാബുദ്ദീന്‍ ദാരിമി സ്മാരക അവാര്‍ഡും വിതരണം ചെയ്തു. മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, സംയുക്ത ജമാഅത്ത് സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി, ഖാദര്‍ ബേങ്കാല്‍ ട്രോഫികള്‍ വിതരണം ചെയ്തു. അഹ്മദ് ദാരിമി ചാല റോഡ്, ഷരീഫ് മുസ്ല്യാര്‍, അബൂബക്കര്‍ നാരമ്പാടി, എംപിഎം കുട്ടി മൗലവി പച്ചക്കാട്, ഹുസൈന്‍ മൗലവി കൊല്ലമ്പാടി, ഹമീദലി നദ്‌വി, മുജീബ് ഇര്‍ഷാദ് നഗര്‍, ഇബ്രാഹിം പൂന, ഇബ്രാഹിം കോപ്പ, അബ്ദുല്ലത്തീഫ് ബാഖവി, ഖാസിം ഫൈസി സീതാംഗോളി, യാസര്‍ അറഫാത്ത് അസ്ഹരി, പി.സി അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍, അബ്ദുസമദ് വാഫി, അഫ്‌സല്‍ ഹുദവി, ഹാശിം ഹുദവി, മുഫീദ് ഹുദവി, സലാം മൗലവി പ്രസംഗിച്ചു.
Post a Comment
0 Comments