കാസര്‍കോട്:(www.evisionnews.in)രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചേക്കും.വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നാണ് ഇത് സമ്പന്ധിച്ച വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. കാസർകോടിന് പുറമെ മലപ്പുറം ജില്ലയിലെ തിരൂരും സ്റ്റോപ്പ് അനുവദിച്ചേക്കുമെന്നാണ് സൂചന. സംഭവത്തിൽ റെയില്‍വേയുടെ തീരുമാനം ഉടൻ ഉണ്ടാകും. കഴിഞ്ഞദിവസം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും സഹമന്ത്രി കൃഷന്‍പാലും കേരളത്തിലെ റെയില്‍വേ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെയാണ് ഇതുസംബന്ധിച്ച് ധാരണയായതെന്നാണ് അറിയുന്നത്.കാസർകോട്ട് രാജധാനിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് വർഷങ്ങളായി ഉയരുന്ന മുറവിളിയാണ്.കാസര്‍കോടിനെ അവഗണിക്കുന്നതി നെതിരെ ശക്തമായ പ്രതിഷേധ പരിപാടികളും രാഷ്ട്രീയ പാര്‍ട്ടികളും പാസഞ്ചേഴ്‌സ് അസോസിയേഷനുകളും സംഘടിപ്പിച്ചിരുന്നു.
രാജധാനിക്ക് കാസർകോട്ട് സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ ജില്ലയിലുള്ളവരുടെ യാത്ര സൗകര്യം ഏറെ മെച്ചപ്പെടും.
keywords-kasaragod-rajadhani exprees-allow to stop
keywords-kasaragod-rajadhani exprees-allow to stop
Post a Comment
0 Comments