Type Here to Get Search Results !

Bottom Ad

ജില്ലയിലെ റേഷന്‍ കടകളില്‍ വിജിലന്‍സ് റെയ്ഡ്: ക്രമക്കേടുകള്‍ കണ്ടെത്തി


കാസർകോട്:(www.evisionnews.in) ജില്ലയിലെ റേഷന്‍കടകളില്‍ വിജിലന്‍സ് പരിശോധന നടത്തി. സ്റ്റോക്ക് രജിസ്റ്ററിലും കടകളില്‍ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യ ധാന്യങ്ങളുടെ അളവിലും വ്യത്യാസം കണ്ടെത്തി. വിജിലന്‍സ് കാസർകോട് യൂണിറ്റ് ഡിവൈ.എസ്.പി. രഘുരാമന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്. ചില സ്ഥലങ്ങളില്‍ അളവു തൂക്കത്തിലും ക്രമക്കേട് നടക്കുന്നതായി കണ്ടെത്തി. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വിജിലൻസിലെ പുതിയ വിങായ റിസർച്ച് ആൻഡ് ട്രെയിനിങ് വിങിൽ നിന്നുള്ളവരും റെയ്ഡിൽ പങ്കെടുത്തു.കാര്‍ഡ് ഉടമകള്‍ക്കുള്ള റേഷന്‍ വിഹിതം പുറത്തു മറിച്ചുവില്‍ക്കുന്നുവെന്ന പരാതിയും വ്യാപകമായി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് റെയ്ഡ് നടത്തിയത്. ക്രമക്കേട് നടത്തിയ കടകള്‍ക്കെതിരെ കർശന നടപടികൾ ഉണ്ടാകും.



keywords-kasaragod-ration shop-vijilance-inspection

Post a Comment

0 Comments

Top Post Ad

Below Post Ad