Type Here to Get Search Results !

Bottom Ad

സർക്കാരുമായി നടത്തിയ ചർച്ചയിൽ ധാരണ:ലോ അക്കാദമി വിദ്യാര്‍ഥി സമരം അവസാനിച്ചു

തിരുവനന്തപുരം:(www.evisionnews.in)ലോ അക്കാദമി ലോ കോളജിൽ 29 ദിവസമായി തുടർന്നുവന്ന വിദ്യാർഥി സമരം അവസാനിപ്പിച്ചു. സർക്കാരുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് വിദ്യാർഥി സംഘടനകൾ സമരം പിൻവലിച്ചത്. ധാരണ അനുസരിച്ച് ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് മാറ്റി. സർവകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള പുതിയ പ്രിൻസിപ്പലിനെ നിയമിക്കുന്നതിന് തീരുമാനിച്ചു. കാലാവധി ഇല്ലാതെ പുതിയ പ്രിൻസിപ്പലിനെ നിയമിക്കും. മാനേജ്മെന്റ് തീരുമാനത്തിൽനിന്ന് വ്യതിചലിച്ചാൽ സർക്കാർ ഇടപെടുമെന്നും ചർച്ചയിൽ‌ തീരുമാനമായി.
വിദ്യാർഥികൾ സമരം പിൻവലിച്ചതിനെ തുടർന്ന് കെ. മുരളീധരൻ എംഎൽഎയും ബിജെപി നേതാവ് വി.വി.രാജേഷും നിരാഹാര സമരം പിൻവലിച്ചു. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള സമരം 29–ാം ദിവസത്തിലേക്കു കടന്നതോടെയാണ് വിദ്യാർഥികളുമായി ചർച്ചയ്ക്ക് സർക്കാർ തയാറായത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, മന്ത്രി വി.എസ്.സുനിൽ കുമാർ എന്നിവരുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് വിദ്യാർഥികൾ സമരം പിൻവലിക്കാൻ തീരുമാനിച്ചത്. മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.





keywords-trivandrum-law academy-closed student strike


Tags

Post a Comment

0 Comments

Top Post Ad

Below Post Ad