കാഞ്ഞങ്ങാട് (www.evisionnews.in): സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ് മലപ്പുറം സ്വദേശിയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയ കേസില്‍ തളിപ്പറമ്പ് സ്വദേശിയെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പട്ടുവം അരിയിയിലെ ഉറുമി മുസ്തഫ (57)യെയാണ് എസ്.ഐ. ബിജു പ്രകാശും സംഘവും അറസ്റ്റ് ചെയ്തത്. മലപ്പുറം നാലകത്തെ ഫാസിലിന്റെ പരാതിയിലാണ് അറസ്റ്റ്. നികുതിയില്ലാതെ പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്നും ഒരാളെ പരിചയപ്പെടുത്തി തരാമെന്നും പറഞ്ഞ് അങ്കമാലി സ്വദേശികളായ പോള്‍ ആന്റണിയാണ് ഫാസിലിന് ഉറുമിയെ കാട്ടിക്കൊടുത്തത്.
ഇതനുസരിച്ച് ഫാസില്‍ പണവുമായി കാഞ്ഞങ്ങാട്ടെത്തുകയായിരുന്നു. പണം ഉറുമി മുസ്തഫക്കും മറ്റു രണ്ട് പേര്‍ക്കും കൈമാറിയതിന് ശേഷം സ്വര്‍ണവുമായി ഉടന്‍ വരാമെന്ന് പറഞ്ഞ് പുതിയ കോട്ട ഭാഗത്തേക്കാണ് ഉറുമി പോയത്. ഫാസിലിനെയും സുഹൃത്തിനെയും കാറിലിരുത്തിയാണ് ഉറുമി പോയത്. പിന്നീട് ഉറുമി മുങ്ങുകയായിരുന്നു. കര്‍ണ്ണാടകയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. എസ്.ഐ ശിവദാസനും സംഘത്തിലുണ്ടായിരുന്നു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
Post a Comment
0 Comments