Type Here to Get Search Results !

Bottom Ad

കാസർകോട്ട് പഴകിയ മത്സ്യം വിൽക്കുന്നതിനെതിരെ ഓപ്പറേഷന്‍ സാഗര്‍ റാണി


കാസർകോട്:(www.evisionnews.in)ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി  ജില്ലയില്‍ മത്സ്യബന്ധന, വിപണന മേഖലകളില്‍ പരിശോധനകളും  ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പ് , മത്സ്യഫെഡ്, ഫിഷറീസ് വകുപ്പ് എനീ വിഭാഗങ്ങള്‍ സംയുക്തമായാണ്  പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. കാസര്‍കോട്  കാഞ്ഞങ്ങാട് മേഖലകളിലെ മാര്‍ക്കറ്റ്, മത്സ്യബന്ധന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിവിധയിനം മത്സ്യങ്ങളുടെ  സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന്   ചേര്‍ക്കുന്ന അമോണിയ, ഫോര്‍മാലിന്‍, സോഡിയം ബെന്‍സോയറ്റ് എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം മനസ്സിലാക്കുന്നതിനാണ് പരിശോധന നടത്തുന്നത്. മത്സ്യബന്ധന വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുവര്‍ക്ക്  ഈ മാസം  16 ന്  വൈകീട്ട് ഏഴ് മണിക്ക്  കാസര്‍കോട്  കടപ്പുറം കുറുംബ ഭഗവതി ക്ഷേത്ര ഹാളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തും.   17 ന് രാവിലെ  10 മണിക്ക് കുടുംബശ്രീപ്രവര്‍ത്തകര്‍ക്കായി    ജില്ലാ വ്യാപാരഭവനില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തും. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്ന  വിധം, മത്സ്യങ്ങളില്‍ ചേര്‍ക്കുന്ന  രാസവസ്തുക്കളുടെ  ദൂഷ്യഫലങ്ങള്‍, ഭക്ഷ്യസുരക്ഷ ലൈസന്‍സ്, രജിസ്‌ട്രേഷന്‍  എന്നീ  വിഷയങ്ങളില്‍ വിദഗ്ധര്‍  ക്ലാസ്സെടുക്കും.   ബോധവല്‍ക്കരണ ക്ലാസ്സുകളില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം.  ഓപ്പറേഷന്‍ സാഗര്‍ റാണിയുമായി   മത്സ്യബന്ധന വിപണന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വരും  പൊതുജനങ്ങളും  സഹകരിക്കണമെന്ന്  ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.  കാസര്‍കോട്  ജില്ലാ അസി. കമ്മീഷണര്‍ കെ എസ്  ജനാര്‍ദ്ദനന്‍, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പ്രദീപ് കുമാര്‍, ബിബി മാത്യു എന്നിവരാണ്  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.



keywords-kasaragod-operation sagar rani- fish-food department



Post a Comment

0 Comments

Top Post Ad

Below Post Ad