കാസര്‍കോട്:(www.evisionnews.in) ഗവ; കോളേജില്‍ എംഎ ഹിസ്റ്ററി കോഴ്‌സ് അനുവദിക്കണമെന്ന് വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സംഗമം ആവശ്യപ്പെട്ടു. കോളേജിന് 60 വര്‍ഷമായിട്ടും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം കോഴ്‌സ് നിഷേധിക്കുകയാണ്. കോഴ്‌സ് അനുവദിക്കാന്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സര്‍വകലാശാല അധികൃതര്‍ക്കും നിവേദനം നല്‍കും. കോളേജിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഹിസ്റ്ററി അസോസിയേഷനും അലുമിനി അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച സംഗമം- സ്‌പെഷ്യല്‍ ക്ലാസ് ചരിത്രകാരന്‍ ഡോ. സി ബാലന്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. മൂസ ബി ചെര്‍ക്കള അധ്യക്ഷനായി. ബിഎ ഹിസ്റ്ററിക്ക് കൂടുതല്‍ മാര്‍ക്ക് നേടിയ ദീപ്തിയെ ആദരിച്ചു. ഡോ. വിനയന്‍, എസ് എം ബഷീര്‍, കെ ദാമോദരന്‍ മസ്റ്റര്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സി ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. ഫാത്തിമത്ത് ഹക്കീല സ്വാഗതവും ബി എ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. നിര്‍മല്‍കുമാര്‍ കാടകത്തിന്റെ നേതൃത്വത്തില്‍ ചിരിയോചിരി പരിപാടി നടന്നു. ആനന്ദം, അടിയോടടി, റോക്ക് ആന്‍ഡ് ടോക്ക് തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറി.
keywords-history old students meet-kasaragod govt college
keywords-history old students meet-kasaragod govt college
Post a Comment
0 Comments