അണങ്കൂര്‍ (www.evisionnews.in): ബെദിര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് (ബാസ്‌ക്) സംഘടിപ്പിച്ച ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ നാലില്‍ പടുപ്പില്‍ ബുള്‍സ് ജേതാക്കളായി. പ്രഗത്ഭരായ ആറു ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ടൈറ്റാന്‍സിനെ പരാജയപ്പെടുത്തിയാണ് റഷീദ് ബെദിര ക്യാപ്റ്റനായ പടുപ്പില്‍ ബുള്‍സ് ജേതാക്കളായത്. മാന്‍ ഓഫ് ദി മാച്ചായി കനി ബെദിര തെരഞ്ഞെടുക്കപ്പെട്ടു.
ടൂര്‍ണമെന്റ് ബി.കെ ഖാസിം ഉദ്ഘാടനം ചെയ്തു. വിജയിച്ച ടീം അംഗങ്ങള്‍ക്കുള്ള ഉപഹാരം ടീം ഓണര്‍ മുനീര്‍ പടുപ്പില്‍, ഷരീഫ് പടുപ്പില്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. മത്സരത്തില്‍ പങ്കെടുത്ത ടീമുകളുടെ ഓണേഴ്‌സിനും ടൂര്‍ണമെന്റ് കമ്മിറ്റി ഉപഹാരം നല്‍കി. രാത്രി പത്ത് മണി മുതല്‍ തുടങ്ങിയ മത്സരങ്ങള്‍ രാവിലെ ഏഴുമണിവരെ നീണ്ടുനിന്നു. ബി.കെ ഗ്രൗണ്ടില്‍ രാവ് പകലാക്കിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് സൗഹൃദത്തിന്റെ പുതുവസന്തം പെയ്യിക്കുന്നതായി.
Post a Comment
0 Comments