കാസര്‍കോട്:(www.evisionnews.in)കാസർകോട്ട് കണ്ണട കടയില്‍ വൻ തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് ഐസിബി റോഡില്‍ തെരുവത്ത് സ്വദേശി മുസ്തഫയുടെ ഉടമസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന റോസ് ഓപ്റ്റിക്കല്‍ കടയിലാണ് ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെ തീപിടുത്തമുണ്ടായത്. ഞായറാഴ്ചയും തുറന്ന് പ്രവർത്തിപ്പിച്ചിരുന്ന കട പൂട്ടി മൂന്നു മണിയോടെ ഉടമ വീട്ടിലേക്ക് തിരിച്ചിരുന്നു. 5.30 മണിയോടെ കടയില്‍ തീപിടിക്കുകയായിരുന്നു.കടയിൽ നിന്നും പുക ഉയരുന്നത് വിവരമറിയച്ചതിനെ തുടർന്ന് ഫയര്‍ഫോഴ്‌സെത്തി തീയണക്കുകയായിരുന്നു. രണ്ടു ഷട്ടറുകളിലായി പ്രവര്‍ത്തിക്കുന്ന കടയിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. പെട്ടെന്ന് തന്നെ തീയണച്ചതിനെത്തുടർന്നാണ് മറ്റുള്ള കടകളിലേക്ക് തീപടരാതിരുന്നത്.
keywords-kasaragod-fire-optical shop
keywords-kasaragod-fire-optical shop
Post a Comment
0 Comments