കാസര്‍കോട് (www.evisionnews.in): മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ജില്ലാ എ. ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ തെരുവത്ത് സ്‌പോര്‍ട്ടിംഗിന് ജയം. 25 റണ്‍സിനാണ് ബ്രദേര്‍സ് ക്ലബ്ബ് കാസര്‍കോടിനെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത തെരുവത്ത് 35.4 ഓവറില്‍ 206 റണ്‍സെടുക്കുമ്പോള്‍ എല്ലാ വിക്കറ്റുകളും നഷ്ടപ്പെട്ടു. രിഫായി 54,,സമീര്‍ 44, അര്‍ഷാദ് 26 റണ്‍സുമെടുത്തു ബാറ്റിംഗില്‍ മികച്ചുനിന്നു. ബ്രദേര്‍സ് കാസര്‍കോടിന്റെ സന്തോഷ് മൂന്ന്, ഋഷിരാജ് മൂന്ന് വിക്കറ്റുകള്‍ നേടി ബൗളിംഗില്‍ മികവുകാട്ടി. മികച്ച ഓള്‍റൗണ്ടര്‍ പ്രകടനം കാഴ്ചവെച്ച തെരുവത്ത് സ്‌പോര്‍ട്ടിംഗിന്റെ അര്‍ഷാദിന് ബാങ്കോടിയന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ലഭിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അസി. സെക്രട്ടറി ലത്തീഫ് പെര്‍വാഡ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സമ്മാനിച്ചു.
Post a Comment
0 Comments