കാസര്‍കോട് (www.evisionnews.in): ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്ന് തൊഴിലാളികള്‍ക്ക് ലഭിച്ചുവരുന്ന ബോണസും മറ്റു ആനുകൂല്യങ്ങളും കാലോചിതമായി വര്‍ധിപ്പിക്കണമെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. ചുമട്ട് തൊഴിലാളി വര്‍ക്കേഴ്സ് ഫെഡറേഷന്‍ എസ്.ടി.യു ജില്ലാ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്്റഫ് അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി. ടി.എം ജോസ് തയ്യില്‍, വി.എ അനീഷ് എന്നിവര്‍ ക്ലാസെടുത്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ട്രഷറര്‍ എ. അഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ടുമാരായ വി.കെ അബ്ദുസമദ്, ടി അബ്ദുല്‍ റഹിമാന്‍ മേസ്ത്രി, സെക്രട്ടറിമാരായ ഷരീഫ് കൊടവഞ്ചി, കുഞ്ഞാമദ് കല്ലൂരാവി, ഫെഡറേഷന്‍ ഭാരവാഹികളായ ഇബ്രാഹിം പറമ്പത്ത്, മുത്തലിബ് പാറക്കട്ട്, യൂനുസ് വടകരമുക്ക്, ഷുക്കൂര്‍ ചെര്‍ക്കളം, എ.പി.ടി അബ്ദുല്‍ ഖാദര്‍, എന്‍.എം ഷാഫി, പി.എം ഹസൈനാര്‍, എസ്.എ സഹീദ്, ഷംസുദ്ദീന്‍ ആയിറ്റി, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് പ്രസംഗിച്ചു. എന്‍.എ അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി.
Post a Comment
0 Comments