ഓഫീസ് ഉപരോധം, സത്യാഗ്രഹം അടക്കമുള്ള സമരം നടത്തിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വര്‍ഷങ്ങളോളമായി തകര്‍ന്ന് കിടക്കുന്ന ബദിയടുക്ക- ഏത്തടുക്ക- സൂളപ്പദവ് റോഡ്, ചെര്‍ക്കള കല്ലട്ക്ക റോഡ്, മുള്ളേരിയ- ആര്‍ളപ്പദവ് റോഡ്, നെക്രംപാറ- പുണ്ടൂര്‍- നാരംപാടി- ഏത്തട്ക്ക റോഡ്, മാന്യ- ചര്‍ളട്ക്ക റോഡ് തുടങ്ങിയ റോഡുകളുടെ ശോച്യാവസ്ഥ ഇതുവരെ പരിഹരിച്ചിട്ടില്ല. മാര്‍ച്ച് മൂന്നിന് നടക്കുന്ന സംസ്ഥാന ബജറ്റില്‍ ആവശ്യമായ പണം നീക്കി വെച്ചില്ലെങ്കില്‍ സമരം ശക്തമാക്കും.
മാഹിന്‍ കേളോട്ട്, ബാലകൃഷ്ണ ഷെട്ടി, ചന്ദ്രഹാസ റൈ, നാരയണ ഭട്ട്, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല, ചാലകര കെ.എസ് മുഹമ്മദ്, ബഷീര്‍ ഫ്രണ്ട്‌സ്, രവി, അഖിലേഷ്, ലത്തീഫ്, സി.കെ ചന്ദ്രന്‍, രമേശ്, അലി തുപ്പക്കല്‍, ഷഫീഖ് കര്‍വാര്‍, അലി പുളിന്റടി, എസ്.എന്‍ മയ്യ സംസാരിച്ചു.
Post a Comment
0 Comments