കാഞ്ഞങ്ങാട് (www.evisionnews.in): ഇമ്പോസിഷന്‍ എഴുതാന്‍ നല്‍കിയത് പാലിക്കാത്തതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിമൂന്നുകാരനെ കൈകൊണ്ട് കരണത്തടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന കേസിലെ പ്രതിയായ അധ്യാപകനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
രാജപുരം ഹോളിഫാമിലി ഹൈസ്‌കൂളിലെ എട്ടാംക്ലാസ് 'ഇ' യിലെ ക്ലാസ് അധ്യാപകനും കോട്ടയം ഉഴവൂര്‍ കോയിക്കല്‍ ജോസിന്റെ മകനുമായ അജേഷ് ജോസിനെതിരെ(37)യാണ് പോലീസ് കൈകൊണ്ടടിച്ചതിനും ബാലപീഡന നിരോധന നിയമപ്രകാരവും കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ഒക്‌ടോബര്‍ 27 നാണ് സംഭവം. കുട്ടിയുടെ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്.
Post a Comment
0 Comments