Type Here to Get Search Results !

Bottom Ad

ദേവകി കൊലക്കേസ് നിയമസഭയില്‍:ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ഉടൻ നല്‍കാന്‍ ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം

കാസർകോട് :ബേക്കല്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, കാട്ടിയടുക്കത്തെ ദേവകി (68) കൊലക്കേസ്‌ നിയമസഭയില്‍. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നിയമസഭയില്‍ സബ്‌ മിഷനിലൂടെയാണ്‌ ഇക്കാര്യം ഉന്നയിച്ചത്‌. ജനുവരി 13ന്‌ നടന്ന കൊലപാതകത്തിന്റെ അന്വേഷണപുരോഗതി വിശദമാക്കണമെന്നു കാണിച്ചാണ്‌ സബ്‌മിഷന്‍ ഉന്നയിച്ചത്‌. അതേ സമയം കേസില്‍ ഘാതകനെന്ന് സംശയിക്കുന്ന ആളുടെ മുടിപരിശോധനാറിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചു. സംസ്ഥാന ആഭ്യന്തരവകുപ്പ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിനാണ് നിര്‍ദേശം നല്‍കിയി രിക്കുന്നത്.സാധാരണഗതിയില്‍ കൊലപാതകം അടക്കമുള്ള കേസുകളില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ മുന്‍ഗണനാക്രമത്തിലാണ് സമര്‍പ്പിക്കാറുള്ളത്. പരിശോധനക്കുശേഷം മൂന്നുമാസം കഴിഞ്ഞ് ഫോറന്‍സിക് റിപ്പോര്‍ട്ട് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയാല്‍ മതിയാകും. എന്നാല്‍ ദേവകിവധക്കേസിന്റെ ഗൗരവം കണക്കിലെടുത്താണ് വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരവകുപ്പ് ഇടപെടുന്നത്.



keywords-devaki murder-panayal-home department-intervention

Post a Comment

0 Comments

Top Post Ad

Below Post Ad