കാഞ്ഞങ്ങാട് (www.evisionnews.in): സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണത്രെ ഭര്‍തൃസഹോദരന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ വീട്ടമ്മയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാലോത്തെ പരേതനായ പുളിയാപ്പള്ളില്‍ ബാബുവിന്റെ ഭാര്യ ജിജി ബാബുവിനെയാണ് (47) പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭര്‍ത്താവ് ബാബുവിന്റെ ജ്യേഷ്ഠന്‍ പുളിയാപ്പള്ളില്‍ ബേബിയാണത്രെ ജിജിയെ അക്രമിച്ചത്. ജിജിയുടെ ഭര്‍ത്താവ് ബാബുവിന്റെ അവകാശത്തില്‍പ്പെട്ട സ്ഥലത്ത് ജിജി കൃഷി ചെയ്തുണ്ടാക്കിയ വിഭവങ്ങള്‍ നേരത്തെ ബേബി തീ വച്ചു നശിപ്പിച്ചിരുന്നുവത്രെ. ഇത് സംബന്ധിച്ച് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യമാണത്രെ അക്രമത്തിന് കാരണം.
Post a Comment
0 Comments