കാഞ്ഞങ്ങാട് (www.evisionnews.in): കഞ്ചാവ് മാഫിയകള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തെ തുടര്‍ന്നാണത്രെ അഞ്ചംഗസംഘം ദമ്പതികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചു.
ഹോസ്ദുര്‍ഗിലെ സ്റ്റുഡിയോ ഉടമ കാഞ്ഞങ്ങാട് കടപ്പുറത്തെ കെ.നാരായണന്‍(40), ഭാര്യ നിമ്മി(30) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ തൊട്ടടുത്ത വീട്ടില്‍ നടന്ന തെയ്യംകണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ സജിത്ത്, സന്ദീപ്, മനീഷ്, രജീഷ്, കുട്ടന്‍ തുടങ്ങിയവര്‍ ചേര്‍ന്നാക്രമിച്ചത്. കാഞ്ഞങ്ങാട് കടപ്പുറം ഭാഗത്ത് കഞ്ചാവ് ഉപഭോക്താക്കളെയും വില്‍പ്പനക്കാരെയും കൊണ്ട് പൊറുതിമുട്ടിയതിനെ തുടര്‍ന്ന് നാരായണന്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നുവത്രെ. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്.
keywords:kasaragod-kanhangad-smugglers-attack-against-couples
Post a Comment
0 Comments