മുണ്ട്യത്തടുക്ക (www.evisionnews.in): മുണ്ട്യത്തടുക്ക സ്‌കൈ ബ്ലു സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി എം.എ അബൂബക്കര്‍ സിദ്ധീഖ്, വൈസ് പ്രസിഡന്റുമാരായി ഫവാസ് പജ്ജ്യാട്ടയേയും, ഉമൈര്‍ വോളമുഗറിനേയും ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ മജീദ് എം.എച്ചിനേയും ജോയിന്റ് സെക്രട്ടറിമാരായി അബ്ദുല്‍ മുജീബിനേയും, അസ്ലം കോട്ടയേയും തെരഞ്ഞെടുത്തു. ട്രഷറായി യൂനുസ് പജ്ജ്യാട്ടയേയും 22 അംഗ സ്ഥിരം കമ്മിറ്റിയേയും സ്‌കൈ ബ്ലു ബദറുദ്ധീന്‍ ഗ്രാമീണ വായന ശാലയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു. യോഗം എന്‍മകജെ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.എം സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. എം.എസ് റഹീം, സീതാരാമ പള്ളം, റജീബ്, മുഹമ്മദ് റംഷാദ് പജ്ജ്യാട്ട, ഇഷാം ആരിക്കാടി, മഷൂദ് എബി, മുസ്താഖ് അരിയപ്പാടി, സി.എച്ച് സുലൈമാന്‍, ബി.എ മഷൂദ് തുടങ്ങിയവര്‍ സംസാരിച്ചു. മുസ്തഫ വോളമുഗര്‍ സ്വാഗതവും എം.എച്ച് അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
keywords:kasaragod-mundyathadukka-new-committee-for-sky-blue-arts-and-sports-club-2017-18
Post a Comment
0 Comments