കാസർകോട്:(www.evisionnews.in) നോട്ട് നിരോധനത്തിലൂടെ ജനങ്ങൾ അനുഭവിച്ച ദുരിതത്തെ തുറന്ന് കാണിക്കുന്നതിന് വേണ്ടി മുസ്ലിം യൂത്ത് ലീഗ് ജനുവരി 7 ന് ശനിയാഴ്ച്ച മുനിസിപ്പൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ ക്യൂ വലയം തീർക്കും.
നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ ജനങ്ങൾ സ്വന്തം പണം പിൻവലിക്കുന്നതിനായി ഇപ്പോഴും ബാങ്കുകൾക്കും, എ.ടി.എം കൗണ്ടറുകൾക്കും മുന്നിൽ ക്യൂവിലാണ്.50 ദിനങ്ങൾ കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെറും ജലരേഖയായി മാറി. ക്യൂവിൽ നിൽക്കുന്ന ജനങ്ങളുടെ പ്രതിഷേധം കേന്ദ്ര സർക്കാരിന്റെ മുന്നിൽ തുറന്ന് കാണിക്കുന്നതിന് വേണ്ടി കൂടിയാണ് ക്യൂ വലയം സംഘടിപ്പിക്കുന്നതെന്ന് യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.ജില്ലയിൽ മുനിസിപ്പൽ - പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടി വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും, ജനറൽ സെക്രട്ടറി ടി ഡി കബീറും അഭ്യർത്ഥിച്ചു.
keywords-kasaragod-muslim youth legue-q round
keywords-kasaragod-muslim youth legue-q round

Post a Comment
0 Comments