Type Here to Get Search Results !

Bottom Ad

സ്വാമി കേശവാനന്ദ ഭാരതിയുടെ സംഗീത സന്ധ്യ 7ന് ലളിതകലാസദനത്തില്‍

കാസര്‍കോട്:(www.evisionnews.in) വിദ്യാനഗര്‍ ചിന്മയകോളനിയിലെ ശ്രീഗോപാല കൃഷ്ണ സംഗീത വിദ്യാലയത്തിന്റെ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഏഴിന് വൈകിട്ട് 4.30ന് എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി സ്വാമിയുടെ സംഗീത സന്ധ്യ അരങ്ങേറും. ടി. ഗോപാലകൃഷ്ണന്‍ മംഗളൂരു (വയലിന്‍), എ. ബാലകൃഷ്ണ കാമത്ത്, കൊച്ചി (മൃദംഗം), മഞ്ചൂര്‍ ഉണ്ണി കൃഷ്ണന്‍ (ഘടം), പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് (മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളമൊരുക്കും. എട്ടിന് രാവിലെ 9.30ന് ഉഷാ ഈശ്വരഭട്ടിന്റെ ശിഷ്യരുടെ സംഗീതാരാധന അരങ്ങേറും. പ്രഭാകര കുഞ്ചാര്‍, ഡോ. മായാമല്ല്യ (വയലിന്‍), കോവൈ കണ്ണന്‍, ടി.കെ വാസുദേവ കാഞ്ഞങ്ങാട് (മൃദംഗം) എന്നിവര്‍ പിന്നണിയൊരുക്കും. 
വൈകിട്ട് 4 മണിക്ക് മൈസൂര്‍ എ. ചന്ദന്‍ കുമാറിന്റെ കച്ചേരി നടക്കും. ബി. വിട്ടല്‍ രംഗന്‍ ബംഗളൂരു (വയലിന്‍), എച്ച്.എസ് സുധീന്ദ്ര ബംഗളൂരു (മൃദംഗം), എസ്. രാമാനുജം മൈസൂര്‍ (ഘടം) എന്നിവര്‍ പക്കമേളമൊരുക്കും.



keywords-kasaragod-lalithaklasadanam-nusic night-keshavananda bharathi

Post a Comment

0 Comments

Top Post Ad

Below Post Ad