കാസര്‍കോട്:(www.evisionnews.in) മൂന്ന് ദിവസത്തേക്ക് കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ നടന്ന പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും പിന്നീട് നടന്ന ജില്ലാ ഹര്‍ത്താലിലും ഉണ്ടായ അക്രമസംഭവങ്ങള്‍ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭംഗം നേരിട്ടിരിക്കുകയാണെന്നും ജില്ലയില്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും അതുവഴി ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നീളുവാനുള്ള സാധ്യത മുന്‍കൂട്ടികണ്ട് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി കേരള പൊലീസ് ആക്ട് 78,79 വകുപ്പുകള്‍ പ്രകാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മുതല്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായാണ് ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസ് അറിയിച്ചത്. ഉത്തരവ് ലംഘിച്ച് പ്രകടനമോ പൊതുയോഗമോ നടത്തിയാല്‍ അത് ന്യായവിരോധമായ സംഘം ചേരല്‍ എന്ന രീതിയില്‍ കണ്ട് എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് അറിയിച്ചു.keywords-kasaragod-harthal issues-action police
Post a Comment
0 Comments