Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞ് വീണ് മരിച്ചു


ഷാര്‍ജ:(www.evisionnews.in)കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഷാര്‍ജയില്‍ ടൈപ്പിംഗ് സെന്ററില്‍ ജോലിചെയ്യുന്ന നെല്ലിക്കുന്ന് സ്വദേശി സിദ്ദിഖ് ബഷീര്‍ (35) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.രക്തസമ്മര്‍ദ്ദത്തെതുടര്‍ന്ന് കുഴഞ്ഞുവീണ സിദ്ദിഖിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെല്ലിക്കുന്ന് ജുമാ മസ്ജിദ് റോഡിലെ ബഷീര്‍ - മൈമൂന ദമ്പതികളുടെ മകനാണ്.അവിവാഹിതനാണ്.സഹോദരങ്ങൾ: ഷഫീഖ് (ദുബൈ), റഷീദ, റാഹിന, റംസീന, റിസ് വാന. മയ്യത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.





keywords-death-dubai-kasaragod-siddique basheer

Post a Comment

0 Comments

Top Post Ad

Below Post Ad