Type Here to Get Search Results !

Bottom Ad

ദേശീയ യുവജന ദിനം: ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

കാസർകോട്:(www.evisionnews.in) യുവജന ക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യ ത്തില്‍  സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിന്റെ ഭാഗമായുളള ദേശീയ യുവ ജന ദിനാചരണം കാസര്‍കോട് ഗവ.കോളേജില്‍ നടന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ   ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ടി വിനയന്റെ അധ്യക്ഷത വഹിച്ചു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എസ് സുജാത, പ്രൊഫ.മുഹമ്മദലി, പി ടി എ വൈസ് പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ടി ഉമ്മര്‍, കൗണ്‍സിലര്‍ മിഥുന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ സഹീര്‍ ആസിഫ് എന്നിവര്‍ ആശംസ നേര്‍ന്നു.ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ സ്വാഗതവും ജില്ലാ കോര്‍ഡിനേറ്റര്‍ എ വി ശിവപ്രസാദ്  നന്ദിയും പറഞ്ഞു. തുടര്‍ന്ന് യുവജനങ്ങളും വര്‍ത്തമാനകാല സമൂഹവും എന്ന വിഷയ ത്തില്‍ അഡ്വ. എന്‍ കെ മനോജ് ക്ലാസ്സെടുത്തു.




keywords-national yout day-kasaragod-govt college-one day program

Post a Comment

0 Comments

Top Post Ad

Below Post Ad