കാസർകോട്:(www.evisionnews.in)സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍ - പെന്‍ഷന്‍ അട്ടിമറിയില്‍ പ്രതിഷേധിച്ചും, എൻഡോസൾഫാൻ ഇരകളോടുള്ള അവഗണ നയിലും,പോലീസ് രാജിനെതിരെയും ജനുവരി 18ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കലക്‌ട്രേറ്റിലേക്ക് നടത്തുന്ന മാര്‍ച്ച് വൻ വിജയമാക്കാൻ ജില്ലാ നേതൃ യോഗം തീരുമാനിച്ചു. അഞ്ച് വര്‍ഷത്തേക്ക് വിലക്കയറ്റമുണ്ടാകില്ലെന്ന് പ്രഖ്യാപനം നടത്തി അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ സാധാരണക്കാരന്റെ ആശ്രയ മായ റേഷന്‍ ഷാപ്പുകള്‍ അടച്ചു പൂട്ടുന്ന അവസ്ഥയിലേക്കാണ് കേരളത്തെ കൊണ്ട് പോകുന്നത്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ ലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങളെ പരിഗണിക്കുന്നതിന് ആവശ്യമായ ഒരു നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
കാര്യക്ഷമമായി നടന്ന് വന്നിരുന്ന സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണം ഇടത് മുന്നണി സര്‍ക്കാര്‍ ഭാവനയില്ലാതെ പുനക്രമീകരിച്ചത് കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ പെന്‍ഷന്‍ രഹിതരായി. ലിസ്റ്റില്‍ നിലനില്‍ക്കുന്നവര്‍ക്ക് പോലും പെന്‍ഷന്‍ ലഭിക്കാത്ത സ്ഥിതിയാണുള്ളത്.ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എൻഡോസൾഫാൻ സെൽ യോഗം വിളിച്ച് ചേർക്കുകയോ, ഇരകളെ തിരിഞ്ഞ് നോക്കുകയോ ചെയ്തിട്ടില്ല.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് മനുഷ്യാവകാശങ്ങളുടെ നിഷേധികളായി മാറുന്ന കാഴ്‌ചയാണ് സംസ്ഥാനത്തുടനീളം കണ്ട് കൊണ്ടിരിക്കുന്നത്. കൊലപാ തക കേസിലെ പ്രതികളടക്കം സ്വൈര്യ വിഹാരം നടത്തുമ്പോള്‍ എഴുത്തുകാരു ടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സഞ്ചാര സ്വാതന്ത്രൃം നിഷേധി ക്കുന്ന നടപടികളാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.ഈ വിഷയങ്ങ ളിൽ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിന് വേണ്ടിയാണ് യൂത്ത് ലീഗ് കല ക്ട്രേറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്.
യോഗത്തൽ പ്രസിഡന്റ് അഷ്റഫ് എടനീർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.ഡി കബീർ സ്വാഗതം പറഞ്ഞു, സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ് ,യൂസഫ് ഉളുവാർ, നാസർ ചായിന്റടി, ഹാരിസ് പട്ട്ള, മൻസൂർ മല്ലത്ത്, എം.എ നജീബ്, സെഡ് .എ കയ്യാർ, അസീസ് കളത്തൂർ, നൗഷാദ് കൊത്തിക്കാൽ, നിസാം പട്ടേൽ സംബന്ധിച്ചു.
keywords-kasaragod, collectrate-youth legue march
keywords-kasaragod, collectrate-youth legue march
Post a Comment
0 Comments