കാഞ്ഞങ്ങാട് (www.evisionnews.in): തായന്നൂരിലെ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്പതുകാരന് ഒമ്പതരവര്‍ഷം കഠിനതടവ്. തായന്നൂര്‍ തോട്ടത്തില്‍ കുറ്റിയടുക്കത്തെ കരിന്തളന്‍ എന്ന കരുണ (53)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഒമ്പതരവര്‍ഷം കഠിന തടവിനും 7500രൂപ പിഴയടക്കാനും ശിക്ഷിച്ചത്.ലൈംഗിക പീഡനത്തിന് കരിന്തളന്‍ ഏഴുവര്‍ഷം കഠിന തടവും 5,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവുമനുഭവിക്കണം. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് രണ്ടു വര്‍ഷം കഠിനതടവും 2000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പെണ്‍കുട്ടിക്കുനേരെ വധഭീഷണി ഉയര്‍ത്തിയതിനു ആറ് മാസം തടവും 500 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ 10 ദിവസം അധിക തടവനുഭവിക്കണം.
keywords:kasaragod-kanhangad-thayannur-rapist-rehabilitation
.

Post a Comment
0 Comments