Type Here to Get Search Results !

Bottom Ad

മാവിനക്കട്ട പുളിന്റടി ഗ്രീന്‍ സ്റ്റാര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ജനുവരി 14ന്

മാവിനക്കട്ട (www.evisionnews.in): ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 14ന് പുളിന്റടി ഗ്രീന്‍ പാര്‍ക്കില്‍ സെവന്‍സ് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം അധ്യക്ഷത വഹിക്കും. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹസ്സന്‍ നെക്കര, മാഹിന്‍ കേളോട്ട്, പി.ടി റഹ്മാന്‍, സി.എച്ച് അലി , സീതാരാമറാവു, കൃഷ്ണന്‍, മഹാലിങ്ക നായിക്ക്, കെ.കെ ഇസ്മായില്‍, മുഹമ്മദ് കരോടി, ഹമീദലി മാവിനക്കട്ട, എ.കെ ഹസ്സൈനാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. എന്‍.എ ഹനീഫ് ആലംഗോള്‍ സ്വാഗതവും ഹക്കീം വടകര നന്ദിയും പറയും.


keywords:kasaragod-mavinakkatta-green-star-trophy-cricket-tournament-on-14th-jan

Post a Comment

0 Comments

Top Post Ad

Below Post Ad