തിരുവനന്തപ്പുരം (www.evisionnews.in): കേരളത്തില്‍ വരള്‍ച്ച രൂക്ഷമാകുന്നു. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ രണ്ടു മാസത്തിനകം ജലക്ഷാമം രൂക്ഷമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കി. കുടിവെള്ളത്തിനു പോലും കടുത്ത ക്ഷാമം ഉണ്ടാകും. കൃഷിയെയും വരള്‍ച്ച രൂക്ഷമായി ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.
കേരളത്തിലെ ജല സ്രോതസ്സുകളെല്ലാം വറ്റിക്കൊണ്ടിരിക്കുന്നു. 115 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയും രൂക്ഷമായ വരള്‍ച്ചയ്ക്കു കേരളം സാക്ഷ്യം വഹിക്കുന്നത്. ഇടുക്കി അടക്കമുള്ള അണക്കെട്ടുകളില്‍ ജലനിരപ്പില്‍ വന്‍ കുറവുണ്ടായി. കുറച്ചു കാലത്തേയ്ക്കു വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമേ ഉള്ളൂ. ഇത്തരമൊരു സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തോടെ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് വൈദ്യുതി വകുപ്പിന്റെ കണക്കു കൂട്ടല്‍. കടുത്ത വേനലിനൊപ്പം വൈദ്യുതി തടസം കൂടി ഉണ്ടായാല്‍ അത് വലിയ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കും. മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി അടക്കമുള്ള പരീക്ഷകളുടെ മാസമാണ്. ഇതും പ്രതിഷേധത്തിനു ഇടയാക്കും. ഇത്തരമൊരു സാഹചര്യത്തില്‍ പുറമെ നിന്നു കൂടുതല്‍ വൈദ്യുതി വാങ്ങി പ്രതിസന്ധിനേരിടാനുള്ള ആലോചനയിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ശ്രമം. എന്നാല്‍ ഇതു നടക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

Post a Comment
0 Comments