Type Here to Get Search Results !

Bottom Ad

ദേശീയ ത്രോബോള്‍ താരം യഷ്മിതക്ക് ഗ്രീന്‍ സ്റ്റാര്‍ കിന്നിംഗാറിന്റെ അനുമോദനം


കാസര്‍കോട് (www.evisionnews.in): ദേശീയ ത്രോബോള്‍ താരം യഷ്മിതക്ക് ഗ്രീന്‍ സ്റ്റാര്‍ കിന്നിംഗാര്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഷംസുദ്ദീന്‍ കിന്നിംഗാര്‍, സെക്രട്ടറി സാദിഖ്, മുസ്ലിം യൂത്ത് ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് ജമാല്‍, ജി സി സി ഗ്രീന്‍സ്റ്റാര്‍ ജനറല്‍ സെക്രട്ടറി പി പി ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.
അഗല്‍പ്പാടി എസ്.എ.പി.എച്ച്.എസ്.എസില്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായ യഷ്മിത ത്രോബോളില്‍ ജില്ലാ- സംസ്ഥാന- മത്സരങ്ങളില്‍ മികച്ച വിജയം നേടിയാണ് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്. ഇന്ത്യയില്‍ നിന്ന് 20 അംഗ പെണ്‍കുട്ടികളുടെ സംഘമാണ് മലേഷ്യയിലെ കോലാലംപൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുത്തത്. ബെളളൂര്‍ മീത്തജെലിലെ കര്‍ഷകനായ സുബ്ബണ്ണ നായിക്കിന്റെയും സുമതിയുടെയും മകളാണ് യഷ്മിത.

Post a Comment

0 Comments

Top Post Ad

Below Post Ad