Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുഴയോരത്ത് അറവുശാലാ മാലിന്യങ്ങള്‍ക്കൊപ്പം ഗര്‍ഭസ്ഥ പശുക്കുട്ടിയും


മൊഗ്രാല്‍ (www.evisionnews.in): പ്രസവിക്കാറായ പശുക്കളെപ്പോലും ഇറച്ചിയാക്കി വില്‍ക്കുന്നതായി തെളിഞ്ഞു. അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തള്ളി നാട്ടുകാരെയും യാത്രക്കാരെയും ദുര്‍ഗന്ധം കൊണ്ടു ശ്വാസം മുട്ടിക്കുന്ന മൊഗ്രാല്‍ പുഴയോരത്ത് പുഴയോര സംരക്ഷണ സമിതി ഇന്നു നടത്തിയ ശുചീകരണത്തിനിടയിലാണ് ഗര്‍ഭസ്ഥ പശുക്കുട്ടിയെയും പശുവിന്റെ ആന്തരികാവയവങ്ങളും പുഴയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 

കയറൂരി തെരുവുകളില്‍ അലയാന്‍ വിടുന്ന പശുക്കളെ പശുമോഷ്ടാക്കള്‍ പിടികൂടികൊന്നു ഇറച്ചിയാക്കി വില്‍പ്പന നടത്തുന്നതായി നേരത്തെ ആക്ഷേപമുണ്ട്. ഇത്തരത്തിലും അല്ലാതെയുമുള്ള അറവുശാല മാലിന്യങ്ങളും കല്യാണവീടുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മൊഗ്രാല്‍ പാലംമുതല്‍ കൊപ്പളം വരെയുള്ള റോഡ് സൈഡിലെ പുഴയിലും പുഴയോരങ്ങളിലുമാണ് വലിച്ചെറിയുന്നത്. മാംസാവശിഷ്ടങ്ങള്‍ അവിടെ ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം പരത്തുന്നതുമൂലം ഗതിമുട്ടിയ കൊപ്പളം നിവാസികള്‍ മുന്‍കൈയെടുത്താണ് മൊഗ്രാല്‍ പുഴയോരസംരക്ഷണ സമിതി രൂപീകരിച്ചത്. പുഴയോര ശുചീകരണം സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആരംഭിച്ചപ്പോഴാണ് ഗര്‍ഭസ്ഥ പശുക്കുട്ടിയെ പുഴയോരത്തെ കാട്ടില്‍ കാണപ്പെട്ടത.

Post a Comment

0 Comments

Top Post Ad

Below Post Ad