കാസർകോട്:(www.evisionnews.in)ജില്ലയിലെ പോലീസ് വുമൺ ഫ്രണ്ട്‌ലി ആകണമെന്ന് വനിതാകമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടന്ന വനിതാകമ്മീഷന്‍ സിറ്റിംഗില്‍ പോലീസിനെതിരെ ലഭിച്ച പരാതികള്‍ പരിഗണിച്ച് സംസാരിക്കുകയായിരു ന്നു അവര്‍. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രണ്ട് പരാതികളാണ് വനിതാ കമ്മീഷനു മുന്നിൽ എത്തിയത്. സമന്‍സ്, വാറണ്ട് എന്നിവയുമായി പ്രതികളെ പിടികൂടാനായി വീടുകളിലെത്തുന്ന പോലീസുദ്യോഗസ്ഥര്‍ വനിതകളോട് മോശമായി പെരുമാറി എന്നാണ് വനിതാകമ്മീഷന് മുന്നില്‍ എത്തിയ പരാതികള്‍. ഓഫീസുകളില്‍ വനിതകള്‍ക്കെതിരെ സഹപ്രവര്‍ത്തകരില്‍ നിന്ന് മാനസികമായ പീഢനങ്ങള്‍ ഉണ്ടാകുന്നതായി രണ്ട് പരാതികള്‍ വനിതാ കമ്മീഷനു മുന്നിൽ വന്നു.
രണ്ട് സര്‍ക്കാര്‍ ഓഫീസുകളിലെ മേലുദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെ വരുതിക്കു നിര്‍ത്താന്‍ മാനസിക പീഢനങ്ങള്‍ ഉണ്ടാക്കുന്നു എന്നായിരുന്നു പരാതി. കമ്മീഷന് പരാതി അയച്ചിട്ടും സിറ്റിംഗില്‍ ഹാജരാവാത്ത പരാതിക്കാരുടെ എണ്ണം ഏറി വരികയാണ്. പൂര്‍ണ്ണമേല്‍വിലാസം ഇല്ലാത്ത പരാതികളും കമ്മീഷനിലേക്ക് എത്തുന്നുണ്ട്. പരാതിക്കാര്‍ പരാതികള്‍ പൂര്‍ണ്ണമാക്കണമെന്നും സിറ്റിംഗില്‍ ഹാജരാവാന്‍ ശ്രദ്ധിക്കണമെന്നും അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. സിറ്റിംഗില്‍ 53 പരാതികള്‍ പരിഗണിച്ചു. 24 പരാതികള്‍ തീര്‍പ്പാക്കി. 12 പരാതികളില്‍ പോലീസ് റിപ്പോര്‍ട്ടും നാല് പരാതികളില്‍ ആര്‍ ഡി ഒ യുടെ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. നാല് പരാതികള്‍ കൗൺസലിംഗിനും ഒമ്പത് പരാതികള്‍ അടുത്ത അദാലത്തിലേക്കും മാറ്റി. സിറ്റിംഗില്‍ ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു, എ ഡി എം കെ അംബുജാക്ഷന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ, അഡ്വ. റാണി, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി പി സുധ, പി ശാന്ത എന്നിവര്‍ പങ്കെടുത്തു.
keywords-kasaragod-vanitha commision sitting
keywords-kasaragod-vanitha commision sitting
Post a Comment
0 Comments