Type Here to Get Search Results !

Bottom Ad

എർമാളം താജുൽ ഉലമാ സുന്നി സെൻറർ ഫെബ്രുവരി 17 ന് കാന്തപുരം ഉദ്ഘാടനം ചെയ്യും; 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

എർമാളം:(www.evisionnews.in) കേരളാ മുസ്ലിം ജമാഅത്ത് എർമാളം ശാഖയുടെ നേതൃത്വത്തിൽഎർമാളത്ത് പുതുതായി നിർമ്മിച്ച താജുൽ ഉലമാ സുന്നി സുന്നി സെന്റർ  ഉദ്ഘാടനം ഫെബ്രുവരി 17 നു അഖിലേന്ത്യ സുന്നീ ജംഇയത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നിർവ്വഹിക്കും. പരിപാടിയുടെ വിജയത്തിന് 501 അംഗ  സ്വാഗത സംഘം രൂപീകരിച്ചു. രുപീകരണ കൺവെൻഷൻ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. കേരളാ മുസ്ലിം ജമാ അത്ത്  എർമാളം ശാഖാ പ്രസിഡന്റ്  ഇ.എം.അബ്ദുല്ഖാദർ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി,  ഹാജി കെ അബ്ദുൽ റഹ്‌മാൻ മുസ്ലിയാർ ( ചെയർമാൻ) ഐ.അബ്ദുൽ ഖാദർ ( വർക്കിംഗ് ചെയർമാൻ),ലത്തീഫ് മൗലവി,അഹമ്മദ് കൊല്ലമ്പാടി ബി എ അബ്ദുൽ കാദർ   ( വൈസ് ചെയർമാൻ),വി.കെ ഹസ്സൈനാർ (കൺവീനർ),ഹസൈനാർ കുർസ് ( ഫൈനാൻസ് കൺവീനർ),എ.കെ. അബൂബക്കർ ( വർക്കിംഗ് കൺവീനർ)എം.എം സാദിഖ് ,പി എ ഉനൈസ്, വി.കെ ഉനൈസ്  ( ജോയിൻറ് കൺവീനർ) എന്നിവരെയും തെരെഞ്ഞെടുത്തു.
ലത്തീഫ് മൗലവി എർമാളം സ്വാഗതവും, അഹമ്മദ് കൊല്ലംപാടി നന്ദിയും പറഞ്ഞു.





keywords-ermalam-thajul ulama sunni centre-inaugration-kanthapuram ap aboobakker msliyar

Post a Comment

0 Comments

Top Post Ad

Below Post Ad