Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ട്രെയിന്‍ നിന്ന് വീണ് യുവതിക്ക് പരിക്ക്

കാസര്‍കോട് (www.evisionnews.in): യാത്രക്കാര്‍ ഇറങ്ങുംമുമ്പെ ട്രെയിന്‍ പുറപ്പെട്ടു, സ്ത്രീക്ക് പ്ലാറ്റ് ഫോമില്‍ വീണ് പരിക്കേറ്റു. ഇന്നു രാവിലെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മലബാര്‍ എക്‌സ്പ്രസില്‍ നിന്ന് ഇറങ്ങുകയായിരുന്ന സ്ത്രീക്കാണ് പരിക്കേറ്റത്. ഭാഗ്യം കൊണ്ടാണ് ട്രെയിനിന്റെ അടിയില്‍ കുടുങ്ങാതെ രക്ഷപ്പെട്ടത്. 

ട്രെയിനുകള്‍ വൈകി ഓടുന്ന നേരങ്ങളില്‍ പലപ്പോഴും നിശ്ചയിക്കപ്പെട്ടത്ര സമയം സ്റ്റേഷനില്‍ നിര്‍ത്തിയിടാറില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ഇന്നു രാവിലെ മലബാര്‍ എക്‌സ്പ്രസ് പെട്ടെന്ന് വിട്ടതാണ് അപകട കാരണമെന്ന് അവര്‍ ആരോപിച്ചു. ഇതേ ചൊല്ലി റെയില്‍വേ ജീവനക്കാരുമായി വാക്കേറ്റവുമുണ്ടായി. 

ട്രെയിനുകള്‍ നിര്‍ത്താന്‍ നിശ്ചയിക്കപ്പെട്ട സമയത്തിന് മുമ്പെ യാത്ര പുറപ്പെടുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad