Type Here to Get Search Results !

Bottom Ad

ബാങ്ക് അക്കൗണ്ടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധം


ന്യൂഡല്‍ഹി (www.evisionnews.in): ബാങ്ക് അക്കൗണ്ടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിംഗ്‌സ് അക്കൗണ്ടുകളുള്ള എല്ലാവരും തങ്ങളുടെ പാന്‍ കാര്‍ഡ് ഫെബ്രുവരി 28ന് മുമ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം നല്‍കണം. അതേസമയം സീറോ ബാലന്‍സ് അക്കൗണ്ടുകളെയും ജന്‍ധന്‍ അക്കൗണ്ടുകളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സീറോ ബാലന്‍സ്, ജന്‍ധന്‍ അക്കൌണ്ടുകള്‍ അല്ലാത്തവയില്‍പ്പെട്ട അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാത്ത ഉടമകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ മാസം വിലക്കേര്‍പ്പെടുത്തിയിരുന്നു. ആദായ വകുപ്പിന്റെ നിയമങ്ങള്‍ പ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങുന്നവരില്‍ നിന്നും ഫോം നമ്പര്‍ 60 പൂരിപ്പിച്ചു വാങ്ങുന്നത് നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad