Type Here to Get Search Results !

Bottom Ad

കുഞ്ഞിമംഗലത്ത് രണ്ട് വീടുകളില്‍ കവര്‍ച്ചാശ്രമം

പയ്യന്നൂര്‍ (www.evisionnews.in): കുഞ്ഞിമംഗലത്ത് രണ്ടു വീടുകളില്‍ കവര്‍ച്ചാശ്രമം. കുഞ്ഞിമംഗല കിഴക്കാനിയിലെ എം പവിത്ര, ഇ.വി ഗോപാലന്‍ എന്നിവരുടെ വീടുകളിലാണ് ഇന്ന് പുലര്‍ച്ചെ കവര്‍ച്ചാശ്രമം അരങ്ങേറിയത്.

ഗോപാലന്റെ വീടിന്റെ വാതില്‍ കുത്തി തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാത്തതിനെത്തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് പവിത്രയുടെ വീട്ടിലെത്തിയ മോഷ്ടാക്കള്‍ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്തുവെങ്കിലും അത് ബാത്ത് റൂമിന്റെ വാതിലായതിനാല്‍ അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് മറ്റൊരു വാതില്‍ കുത്തി തുറക്കാന്‍ നടത്തുന്ന ശ്രമത്തിനിടയില്‍ വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad