Type Here to Get Search Results !

Bottom Ad

സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ സി.പി.ഐയുടെ ഓഫീസ് അടിച്ചു തകര്‍ത്തു

തളിപ്പറമ്പ് (www.evisionnews.in): സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ സി.പി.ഐയുടെ ഓഫീസ് അടിച്ചു തകര്‍ത്തു. പറശ്ശിനിക്കടവ് കോള്‍മൊട്ടയില്‍ സി.പി.ഐ നിയന്ത്രണത്തിലുള്ള കെ.വി മൂസ്സാന്‍ കുട്ടി മാസ്റ്റര്‍ സ്മാരക മന്ദിരമാണ് ഒരു സംഘം അടിച്ചു തകര്‍ത്തത്.

സ്വാതന്ത്ര്യ സമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു കെ.വി മൂസ്സാന്‍ കുട്ടി മാസ്റ്റര്‍. കഴിഞ്ഞ മാസം 27ന് മൂസ്സാന്‍ കുട്ടിമാസ്റ്ററുടെ ചരമ വാര്‍ഷിക ദിനാചരണം സി.പി.ഐയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. പരിപാടിയില്‍ പങ്കെടുത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലവിലെ പോലീസ് നയത്തെ കുറിച്ച് വിമര്‍ശനം നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ സി.പി.എം പ്രവര്‍ത്തകരാണ് ഓഫീസിന് നേരെ അക്രമം നടത്തിയതെന്നാണ് സംശയിക്കുന്നത്. ഓഫീസിന്റെ എട്ടോളം ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad